ടിക് ടോക്ക് ഉണ്ണിയായി ഹരീഷ് കണാരന്‍; രസകരമായ ക്യാരക്ടര്‍ ടീസറുമായി ‘മാര്‍ഗംകളി’

നുള്ളി കളയാന്‍ ഞാന്‍ പാലുണ്ണിയോ പുഴുങ്ങി കളയാന്‍ മുട്ടേടെ ഉണ്ണിയോ അല്ല ഇത് ടിക്ടോക് ഉണ്ണിയാ

ബിബിന്‍ ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാര്‍ഗംകളി’. ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വളരെ രസകരമായ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ടിക്ക് ടോക്ക് പ്രാന്തനായ ‘ടിക് ടോക്ക് ഉണ്ണി’ എന്ന കഥാപാത്രമായാണ് ഹരീഷ് കണാരന്‍ എത്തുന്നത്.

‘നുള്ളി കളയാന്‍ ഞാന്‍ പാലുണ്ണിയോ പുഴുങ്ങി കളയാന്‍ മുട്ടേടെ ഉണ്ണിയോ അല്ല ഇത് ടിക്ടോക് ഉണ്ണിയാ…’ എന്നാണ് ഹരീഷ് കണാരന്റെ കഥാപാത്രം ടീസറില്‍ പറഞ്ഞിരിക്കുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. ഒരു കോമഡി-പ്രണയ ചിത്രമാണിത്. സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാ മേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ മയ്യനാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

Exit mobile version