ജയസൂര്യയുടെ നായികയായി സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്

ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്

ജയസൂര്യയുടെ നായികയായി സ്വാതി റെഡ്ഡി വീണ്ടും മലയാളത്തില്‍ എത്തുന്നു. ജയസൂര്യ നായകനായി എത്തുന്ന ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിലൂടെ ആണ് സ്വാതിയുടെ തിരിച്ചുവരവ്. ജയസൂര്യയുടെ നായികയായി ആട് എന്ന ചിത്രത്തിലാണ് സ്വാതി ഇതിനു മുമ്പ് അഭിനയിച്ചിട്ടുള്ളത്.

ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്. റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകന്‍ രതീഷ് വേഗയാണ്. ചിത്രത്തില്‍ ഒരു പക്ക തൃശ്ശൂര്‍കാരിയായാണ് സ്വാതി എത്തുന്നതെന്നും ഏറെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്യുന്നത് എന്നുമാണ് രതീഷ് വേഗ പറഞ്ഞിരിക്കുന്നത്.

സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശൂര്‍, എറണാകുളം, ഹൈദരാബാദ്, കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Exit mobile version