ഒമ്പത് വര്‍ഷം മുമ്പ് എന്റെ ജീവിതം മാറ്റിമറിച്ച ദിനമാണ് ഇന്ന്; നിവിന്‍ പോളി

2010 ജൂലൈ 16നാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് തീയ്യേറ്ററുകളിലെത്തിയത്

താന്‍ സിനിമയില്‍ എത്തിയ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കി നടന്‍ നിവിന്‍ പോളി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതം മാറ്റി മറിച്ച ദിവസമാണ് ഇന്ന് എന്നാണ് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിവിന്‍ പോളി നായകനായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ചെയ്ത് ഇന്നേക്ക് ഒമ്പത് വര്‍ഷം തികയുകയാണ്.

2010 ജൂലൈ 16നാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് തീയ്യേറ്ററുകളിലെത്തിയത്. നിവിന്‍ പോളി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്ററില്‍ വിനീത് ശ്രീനിവാസന് നന്ദി പറയുന്നത്. എന്നാല്‍ ആരാധകര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് ഈ അവസരത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് നന്ദി അറിയിക്കാതിരുന്നതെന്ന്.

നടന്‍ ദിലീപാണ് പുതുമുഖങ്ങളെ വെച്ചുള്ള ഈ ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ വിതരണവും ദിലീപിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ള കമ്പനി ആയിരുന്നു ചെയ്തത്. ഇതാണ് ദിലീപ് ആരാധകരെ ചൊടിപ്പിച്ചത്.
ഈ പോസ്റ്റില്‍ ദിലീപിന്റെ പേരില്ല. ദിലീപേട്ടന്‍ മറന്നോ, ദിലീപ് ഏട്ടനെ നൈസ് ആയി ഒഴിവാക്കിയല്ലേ……വന്ന വഴി മറക്കരുത് എന്നൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന ചോദ്യങ്ങള്‍.

Exit mobile version