‘ജാതിക്കാത്തോട്ടം’; പ്രണയാതുരനായി കുമ്പളങ്ങിയിലെ ഫ്രാങ്കി, ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളി’ലെ വീഡിയോ ഗാനം പുറത്തുവിട്ടു

മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഗാനം പുറത്ത് വിട്ടത്

വിനീത് ശ്രീനിവാസന്‍ അധ്യാപകനായി എത്തുന്ന ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഗാനം പുറത്ത് വിട്ടത്.

കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യുവും ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച അനശ്വര രാജന്‍ എന്നിവരാണ് ‘ജാതിക്കാത്തോട്ടം’ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് ഉള്ളത്. റിലീസ് ചെയ്ത് 16 മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ അഞ്ചാം സ്ഥാനത്താണ് ഗാനമിപ്പോള്‍.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ്, നിഷ സാരംഗ്, ശബരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version