‘എന്റെ പ്രിയനെ വേഗം വരിക’; ‘ഇസാക്കിന്റെ ഇതിഹാസ’ത്തിന്റെ രസകരമായ ടീസര്‍ പുറത്തുവിട്ടു

ഭഗത് മാനുവലാണ് ചിത്രത്തിലെ നായകന്‍

സിദ്ദിഖ് വൈദികനായി എത്തുന്ന ചിത്രമാണ് ‘ഇസാക്കിന്റെ ഇതിഹാസം’. ചിത്രത്തിന്റെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആര്‍കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നര്‍മ്മത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രീകരിച്ചിക്കുന്നത്.

ഭഗത് മാനുവലാണ് ചിത്രത്തിലെ നായകന്‍. പുറത്തുവിട്ട ടീസറില്‍ കുമ്പസാരം കേള്‍ക്കുന്ന സിദ്ദിഖിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.

അശോകന്‍, പോളി വില്‍സണ്‍, ഗീതാ വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉമാ മഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Exit mobile version