‘വാര്‍ക്കപ്പണിക്കാരുടെ കഥ പറയുക എന്നത് ഒരു കടുത്ത തീരുമാനമായിപ്പോയി എന്ന് ചിത്രീകരണത്തിനിടയില്‍ തോന്നിപ്പോയിരുന്നു, പരിക്കു പറ്റാത്ത ഒരു ആര്‍ട്ടിസ്റ്റ് പോലുമില്ലായിരുന്നു’; തിരക്കഥാകൃത്ത് സജീവ് പാഴൂര്‍

ശരിക്കും മൂന്ന് ദിവസം കൊണ്ട് ഒരു വീട് വാര്‍ക്കുക തന്നെ ചെയ്തു

ബിജു മേനോന്‍ നായകനായി കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയ്യേറ്ററുകളില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തിയ ചിത്രം കൂടി ആയിരുന്നു ഇത്.

വാര്‍ക്ക പണിക്കാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ വന്ന ലെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് സജീവ് പാഴൂര്‍.

‘വാര്‍ക്കപ്പണിക്കാരുടെ കഥ പറയുക എന്നത് ഒരു കടുത്ത തീരുമാനമായിപ്പോയി എന്ന് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പലപ്പോഴും തോന്നിപ്പോയിരുന്നു. ശരിക്കും മൂന്ന് ദിവസം കൊണ്ട് ഒരു വീട് വാര്‍ക്കുക തന്നെ ചെയ്തു. പരിക്കു പറ്റാത്ത ഒരു ആര്‍ട്ടിസ്റ്റ് പോലുമില്ല. എന്നാല്‍ എല്ലാവരും ഒരു മടിയും കൂടാതെ കമ്മിറ്റഡ് ആയി ഹാര്‍ഡ് വര്‍ക്ക് ചെയ്തു. എന്തുകൊണ്ട് വാര്‍ക്ക പണിക്കാര്‍ എന്ന ചോദ്യം വളരെ പ്രധാനമാണ്. എനിക്ക് വര്‍ക്കിംഗ് ക്ലാസിന്റെ കഥ പറയാനാണ് ഇഷ്ടം’ എന്നാണ് ഒരു അഭിമുഖത്തില്‍ സജീവ് വ്യക്തമാക്കിയത്.

ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ സുധി കോപ്പ, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

Exit mobile version