ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ താല്‍പര്യമില്ല ; നാഗചൈതന്യ ചിത്രത്തില്‍ നിന്നും പിന്മാറി കീര്‍ത്തി സുരേഷ്

‘ഗീതാഞ്ജലി” എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കീര്‍ത്തി സുരേഷിന് സിനിമാരംഗത്ത് കൈനിറയെ ഓഫറുകളാണുള്ളത്. ഇപ്പോഴിതാ നാഗചൈതന്യ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയെന്ന് വാര്‍ത്തയാണ് പുറത്തുവന്നത്. കല്യാണ്‍ കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന ‘ബംഗ്ഗരാജു’ എന്ന ചിത്രത്തില്‍ നിന്നാണ് താരം പിന്മാറിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം തനിക്ക് ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ താത്പര്യമില്ലെന്ന് കീര്‍ത്തി പറഞ്ഞു. അതേസമയം കഥാപാത്രത്തിന് പ്രാധാന്യമില്ലാത്തതാണ് പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. 2002 ല്‍ പുറത്തിറങ്ങിയ കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അതിനു ശേഷം ഒട്ടേറെ ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രമായ ഗീതാഞ്ജലിയിലെ കീര്‍ത്തിയുടെ കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് ദിലീപ് നായകനായ റിംഗ് മാസ്റ്ററില്‍ വേഷമിട്ടു. കീര്‍ത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് റിംഗ് മാസ്റ്റര്‍. പിന്നീട് നിരവധി തമിഴ് ചിത്രങ്ങള്‍ ചെയ്തു.

Exit mobile version