കീര്‍ത്തി സുരേഷിന്റെ പുതിയ ഗെറ്റപ്പ് വൈറലാകുന്നു

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന കീര്‍ത്തി സുരേഷിന്റെ പുതിയ ഗെറ്റപ്പ് ചര്‍ച്ചയാകുന്നു. തടികുറച്ച് മെലിഞ്ഞ കീര്‍ത്തിയുടെ ഫോട്ടോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആയിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

2000-ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി, പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം. ഇപ്പോള്‍ കൂടുതല്‍ തിരക്കുള്ള ഒരു നടി കൂടിയാണ് കീര്‍ത്തി

Exit mobile version