തീയ്യേറ്ററില്‍ ആരാധകര്‍ ആഘോഷമാക്കിയ ലൂസിഫറിലെ ആ രംഗം ചിത്രീകരിച്ചതിങ്ങനെ; മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീവന്‍ നെടുമ്പള്ളി എന്ന കഥാപാത്രം പോലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടത്

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ലൂസിഫര്‍. മാര്‍ച്ചില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. തീയ്യേറ്ററില്‍ ആരാധകര്‍ ആഘോഷമാക്കിയ രംഗത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീവന്‍ നെടുമ്പള്ളി എന്ന കഥാപാത്രം പോലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടത്. തമിഴ് താരം ജോണ്‍ വിജയ് ആണ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയത്.

അതേസമയം രംഗം പൃഥ്വിരാജ് ചിത്രീകരിച്ചത് സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് എന്നാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version