‘ഇല്ലിക്കൂടിനുള്ളില്‍ തുള്ളിത്തൂവും മഞ്ഞേ’; ബിജു മേനോന്‍ ചിത്രം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യിലെ ആദ്യ ഗാനം പുറത്തുവിട്ടു

സുദീപ് കുമാറും മെറിന്‍ ഗ്രഗറിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

ബിജു മേനോന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഇല്ലിക്കൂടിനുള്ളില്‍ തുള്ളിത്തൂവും മഞ്ഞേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. സുദീപ് കുമാറും മെറിന്‍ ഗ്രഗറിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

നിവിന്‍ പോളിയെ നായകനാക്കി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം ഒരുക്കിയ ജി പ്രജിത്ത് സംവിധാനം ചിത്രമാണിത്. ചെറിയ ഇടവേളയ്ക്ക് ശേഷം നടി സംവൃത സുനില്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബിജു മേനോന്റെ ഭാര്യ ആയിട്ടാണ് ചിത്രത്തില്‍ സംവൃത എത്തുന്നത്.

ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈ 12 ന് ചിത്രം തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version