സിനിമാ മേഖലയെ മൊത്തത്തില്‍ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീ ടൂ മൂവ്മെന്റ്. പലരും തങ്ങള്‍ക്ക് സിനിമാ മേഖലകളില്‍ അനുഭവപ്പെട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമാ മേഖലയിലെ ചില ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. ഒരു സ്വകാര്യ എഫ്എം ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ പൊതുവെ മറുപടി നല്‍കാറില്ല. ഇങ്ങനെയുള്ളവരെ അവഗണിക്കുന്നതാണ് നല്ലത്’ എന്നാണ് ഗായത്രി പറഞ്ഞത്. അതേസമയം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ മോശം സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്നാണ് ഗായത്രിയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ധ്രുവന് പറഞ്ഞത്.
ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ഗായത്രിയുടെ ചിത്രം. ടു കണ്ട്രീസിന് ശേഷം ഷാഫിയും റാഫിയും ഒന്നിച്ച ചിത്രം കൂടിയാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്, ഷറഫുദീന്‍, ധ്രുവന്, മാനസ രാധാകൃഷ്ണന്, സൗമ്യ മേനോന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.