നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍; മകന്റെ വീഡിയോ പങ്കുവെച്ച് മാധവന്‍

മാധവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മാധവന്റെ മകന് ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍. മൂന്ന് സ്വര്‍ണ്ണ മെഡലും ഒരു വെള്ളി മെഡലുമാണ് താരത്തിന്റെ മകന്‍ വേദാന്ത് സ്വന്തമാക്കിയത്. മാധവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ചാമ്പ്യന്‍ഷിപ്പിന്റെ വീഡിയോയും ഫോട്ടോയും മാഡി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

‘വേദാന്ത് എല്ലാവിധ അനുഗ്രഹത്താലും ആശംസകളാലും ദൈവത്തിന്റെ ദയയാലും ഞങ്ങളെ വീണ്ടും അഭിമാനഭരിതരാക്കുന്നു. ജൂനിയര്‍ നാഷണല്‍ സ്വിം മീറ്റില്‍ മൂന്ന് ഗോള്‍ഡും ഒരു വെള്ളിയും. അവന്റെ ആദ്യത്തെ വ്യക്തിഗത ദേശീയ മെഡലാണ്. പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി’ എന്നാണ് മാഡി ചിത്രത്തോടൊപ്പം കുറിച്ചത്.

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മാധവന്‍ ഇപ്പോള്‍. ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ നമ്പി നാരായണനായി എത്തുന്നതും മാധവനാണ്.

Exit mobile version