സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; ‘നിശ്ശബ്ദ’ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നിശ്ശബ്ദ’ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ മാധവനാണ് നായകന്‍. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് താരം ചിത്രത്തിലെത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌കയും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സംസാരിക്കാനാവാത്ത ചിത്രകാരി ആയിട്ടാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്. ഏപ്രില്‍ രണ്ടിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version