സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘നിശ്ശബ്ദം’ ടീസര്‍

ട്രെന്‍ഡിങില്‍ എട്ടാം സ്ഥാനത്താണ് ടീസര്‍

അനുഷ്‌ക്ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നിശ്ശബ്ദം’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ 20 മണിക്കൂര്‍ കൊണ്ട് മൂന്ന് മില്യണിലധികം കാഴ്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരിക്കുകയാണ് ടീസര്‍. ട്രെന്‍ഡിങില്‍ എട്ടാം സ്ഥാനത്താണ് ടീസര്‍.

സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ മാധവനാണ് നായകന്‍. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് താരം ചിത്രത്തിലെത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌കയും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ ചിത്രമായ ‘നിശ്ശബ്ദം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്.

Exit mobile version