ബിഗ് ബി വീണ്ടുമെത്തുമ്പോള്‍ മമ്മൂട്ടിക്ക് ഒപ്പം ഫഹദ് ഫാസിലും? സര്‍പ്രൈസ് നിര്‍ത്താതെ ബിഗ് ബി 2

ബിലാല്‍ ജോണ്‍ കുരിശിങ്കലായി വീണ്ടും മമ്മൂട്ടി എത്തുകയാണ്.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്റ്റൈലിഷ് ചിത്രം ബിഗ് ബി സൂപ്പര്‍ ഹിറ്റായതില്‍ അതിശയങ്ങളൊന്നും തന്നെയില്ല. താരങ്ങളെല്ലാം അവരുടെ കരിയറിലെ തന്നെ ഏറ്റവും സ്റ്റൈലിഷായ ലുക്കിലും ആക്ഷനിലും എത്തിയ ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ മാസ് കഥാപാത്രം ബിലാല്‍ ആരാധകരുടെ ഉള്ളില്‍ ഇപ്പോഴും ഹീറോ ആയി തന്നെ തുടരുകയാണ്.

ഇതിനിടെയാണ് ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തയെത്തിയത്. ബിലാല്‍ ജോണ്‍ കുരിശിങ്കലായി വീണ്ടും മമ്മൂട്ടി എത്തുകയാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കാതറീന്‍ ട്രീസ ചിത്രത്തില്‍ നായികയാവും. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, സിനിമയില്‍ യുവതാരം ഫഹദ് ഫാസിലും ഭാഗമായേക്കുമെന്നാണ് സൂചനകള്‍. ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും സൂചനകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. മുമ്പ് മമ്മൂട്ടിയും ഫഹദും കൈ എത്തും ദൂരത്ത്, പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളിലാണ് ഒരുമിച്ചഭിനയിച്ചത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്ന് സൂചിപ്പിച്ച് സൗബിന്‍ ഷാഹിര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി ആറിന്റെയും അമല്‍നീരദിന്റെയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

Exit mobile version