ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരിക്കും ജെസ്സി, അവള്‍ നമുക്ക് ചുറ്റിലുമുണ്ട്; പുതു ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആശാ ശരത്ത്

ഒരു നല്ല അഭിനയത്രിക്കും നര്‍ത്തകിക്കും ഉത്തമ ഉദാഹരണമാണ് ആശാ ശരത്ത്. എപ്പോഴും വേറിട്ട വേഷങ്ങളുമായാണ് ആശാ പ്രേക്ഷക മുന്നിലെത്താറുള്ളത്. മാത്രമല്ല തനിക്ക് തരുന്ന കഥാപാത്രത്തില്‍ തന്റെതായ മുദ്രപതിപ്പിച്ചിട്ടുള്ള ഒരു നടി കൂടിയാണ് ആശാ ശരത്ത്.

കട്ടപ്പനയിലെ ഇടത്തരം ക്രിസ്ത്യന്‍ കുടുംബിനിയായാണ് ഇത്തവണ ആശാ ശരത്ത് പ്രേക്ഷക മുന്നിലെത്തുന്നത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെകെ രാജീവ് സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രമാണ് ആശാ ശരത്ത് അവതരിപ്പിക്കുന്നത്. സിനിമയെക്കുറിച്ചും തന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമെന്ന് വിശേഷിപ്പിക്കുന്ന ജെസ്സിയെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ആശാ ശരത്ത് .

ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നടി മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നത്.
ഈ വര്‍ഷം പുറത്തിറങ്ങാന്‍ ഇരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് എവിടെ. ജെസ്സ് എന്ന നാട്ടിന്‍പുറത്തുകാരിയുടെ കഥാപാത്രമാണ് ഇതില്‍ ആശാ കൈകാര്യം ചെയുന്നത്.
ഇതുവരെയുള്ള താരത്തിന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാണ് എവിടെയിലേത് എന്നും താരം പറയുന്നു.

കുടുംബചിത്രമെന്നതിനൊപ്പം ത്രില്ലര്‍ സ്വഭാവംകൂടിയുണ്ട് ചിത്രത്തിന്. ബോബി-സഞ്ജയ് കഥയൊരുക്കുന്ന ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും നടി പറഞ്ഞു.

Exit mobile version