‘ഷിബില ഇത്രയും തടി കൂട്ടുമെന്ന് ഞാന്‍ കരുതിയില്ല, അതില്‍ അവരെ പ്രശംസിക്കാതെ വയ്യ; ആസിഫ് അലി

ചിത്രത്തിലെ നായികമാരില്‍ ഒരാളായ ഷിബിലയെ കുറിച്ച് ആസിഫ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

ആസിഫ് അലി നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പതിവ് ആസിഫ് അലി ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രം. ആസിഫ് ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ നായികമാരില്‍ ഒരാളായ ഷിബിലയെ കുറിച്ച് ആസിഫ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാധാരണ നായകന്മാര്‍ റിസ്‌കെടുത്ത് തടി കൂട്ടാനും കുറയ്ക്കാനും തയ്യാറാണ്. എന്നാല്‍ ഒരിക്കലും ഒരു പെണ്‍കുട്ടി തടി കൂട്ടാന്‍ പറഞ്ഞാല്‍ ഇത്രയും തടി കൂട്ടുമെന്ന് ഞാന്‍ കരുതിയില്ല എന്നാണ് ഷിബിലയെ കുറിച്ച് ആസിഫ് പറഞ്ഞത്.

‘ചിത്രത്തിന്റെ ഓഡിഷന്‍ കഴിഞ്ഞ് ഷിബിലയെ തെരഞ്ഞെടുത്തപ്പോള്‍ നല്ലപോലെ തടിവയ്ക്കണമെന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ഇത്രയും തടികൂട്ടുമെന്ന് ഞാന്‍ പോലും വിചാരിച്ചില്ല. അതില്‍ അവരെ പ്രശംസിക്കാതെ വയ്യ’ എന്നാണ് ആസിഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version