ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

ആഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരണം, രാജിവെച്ച അംഗങ്ങളെ തിരിച്ചെടുക്കുന്നതിനുള്ള മാനദണ്ഡം, മാധ്യമങ്ങളിലൂടെ താരങ്ങള്‍ നടത്തുന്ന പരസ്യപ്രസ്താവന തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നാളെ നടക്കാനിരിക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായിട്ടാണ് ഇന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ യോഗം ചേരുന്നത്. ജനറല്‍ ബോഡി യോഗത്തിലേക്കുള്ള അജണ്ട തീരുമാനിക്കുന്നതിനാണ് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗം.

വാര്‍ഷിക ജനറല്‍ ബോഡിയില്‍ എഎംഎംഎയുടെ ഭരണഘടനാഭേദഗതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. ആഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരണം, രാജിവെച്ച അംഗങ്ങളെ തിരിച്ചെടുക്കുന്നതിനുള്ള മാനദണ്ഡം, മാധ്യമങ്ങളിലൂടെ താരങ്ങള്‍ നടത്തുന്ന പരസ്യപ്രസ്താവന തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗങ്ങളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.

Exit mobile version