പിറന്നാള്‍ ദിനത്തില്‍ കൃഷ്ണശങ്കറിന് കിടിലന്‍ സമ്മാനവുമായി അനുപമ പരമേശ്വരന്‍ ,വീഡിയോ വൈറല്‍

ചുരക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് കൃഷ്ണശങ്കര്‍. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നടി അനുപമ പരമേശ്വരന്‍ നല്‍കിയ തകര്‍പ്പന്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ‘കിച്ചുവേട്ടാ കൊല്ലരുത്’ എന്ന അടിക്കുറിപ്പോടെയാണ് രസകരമായ ഈ വീഡിയോ അനുപമ പങ്കു വെച്ചത്.

ദുല്‍ക്കര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ലോക്കേഷനില്‍വെച്ചായിരുന്നു പിറന്നാള്‍ ആഘോഷവും.
നവാഗതനായ ഷംസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും സഹസംവിധായികയായി പ്രവര്‍ത്തിക്കുന്നുണ്ട്. അനുപമ പരമേശ്വരനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയ തകര്‍പ്പന്‍ സമ്മാനം സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചിരിക്കുകയാണ്.

സെറ്റില്‍ വെച്ച് പകര്‍ത്തിയ ഒറു വീഡിയോ ആണ് സമ്മാനം. ‘അര പിരി ലൂസ്’ എന്ന ചിത്രത്തിലെ പ്രശസ്ത കാബ്രെ നൃത്തഗാനമായ ‘വസന്ത രജനീപുഷ്പം ഞാനൊരു’ എന്ന പാട്ടിനു ചുവടുവച്ചു കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അനുപമ.

ജേക്കബ് ഗ്രിഗറി ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. നിഖില വിമല്‍, അനു സിതാര എന്നിവര്‍ക്കൊപ്പം അനുപമയും വേഷമിടുന്നു. വിജയ രാഘവന്‍, സുധീഷ്, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Exit mobile version