എന്റെ കാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ ചേട്ടന്മാരെ ചേച്ചിമാരെ?; വൈറലായി അനുപമ പരമേശ്വരന്റെ ചിത്രം

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തിലെ മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ അനുപമ പരമേശ്വരന്‍ തുടര്‍ന്ന് തെലുങ്കില്‍ സജീവമായി.

തെലുങ്കിലും തമിഴിലും വന്‍ താരങ്ങള്‍ക്കൊപ്പം വലിയ ഹിറ്റുകളില്‍ നായികയായ അനുപമ നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ‘മണിയറയിലെ അശോകനി’ലൂടെയാണ് അനുപമ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ,അനുപമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്.

മോഡേണ്‍ വേഷത്തിലുള്ള ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പുറം തിരിഞ്ഞ് നില്‍ക്കുന്ന രീതിയിലുള്ള അനുപമയുടെ ചിത്രത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്.

Exit mobile version