തമിഴ് റൊമാന്റിക് ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍; പ്രണയാര്‍ദ്രമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

തേനീച്ചക്കൂടു പോലെ മുടിയുമായി എത്തി ‘പ്രേമം’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ അഭിനയകഴിവ് തെളിയിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘തള്ളി പോഗാതെ’യുടെ പോസ്റ്റര്‍ അനുപമ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജയംകൊണ്ടാന്‍, കണ്ടേന്‍ കാതലൈ, സെട്ടയ്, ബൂമറാങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആര്‍ കണ്ണന്‍.

ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യക്തമാക്കുന്നു. ചിത്രത്തില്‍ യുവനടന്‍ അഥര്‍വ മുരളിയാണ് നായകനായി എത്തുന്നത്. രണ്ട് ജീവിതസാഹചര്യങ്ങളിലുള്ള യുവതിയും യുവാവും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍, ഓഡിയോ റിലീസ് തിയ്യതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

Exit mobile version