‘കൊമേഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സിനെ സിനിമയില്‍ കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്’; ടൊവീനോ തോമസ്

പിന്നെ ഞാന്‍ ഡാന്‍സ് ചെയ്യേണ്ടതായ സിനിമകളും അധികം വന്നിട്ടില്ല

ടൊവീനോ തോമസ് അഭിനയിച്ച ചിത്രങ്ങളൊക്കെ ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടിലാണ് ഇടം പിടിച്ചിരിക്കുന്നത്. താരത്തിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് ഉള്ളത്. അടുത്തടുത്തായി നാല് ചിത്രങ്ങളാണ് താരത്തിന്റേതായി തീയ്യേറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍. എല്ലാ ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയില്‍ ഡാന്‍സ് ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടൊവീനോ ഇപ്പോള്‍. പൊതുവെ താരത്തിന്റെ ചിത്രത്തില്‍ ഡാന്‍സുകള്‍ കുറവാണ്.

‘ഞാന്‍ ഒരിക്കലും നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളല്ല. പിന്നെ ഇന്ത്യന്‍ സിനിമകളില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് എന്നത് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സ്റ്റെപ് അപ് പോലുള്ള സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഒരു കൊമേഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സിനെ സിനിമയില്‍ കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാന്‍ ഡാന്‍സ് ചെയ്യേണ്ടതായ സിനിമകളും അധികം വന്നിട്ടില്ല. അതിനപ്പുറം ഡാന്‍സ് എന്നത് എന്റെ സിനിമ ടേയ്സ്റ്റില്‍ വരുന്നതല്ല’ എന്നാണ് താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ടൊവീനോ ചിത്രം ‘ലൂക്ക’ ഇന്ന് തീയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ടൊവീനോ, ലൂക്ക എന്ന സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റായാണ് എത്തുന്നത്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Exit mobile version