നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി സലീം അഹമ്മദ് ചിത്രം വീണ്ടും പ്രേക്ഷക മുന്നിലേക്ക്

ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം ‘ഉണ്ട’ തീയ്യേറ്ററുകളിള്‍ വന്‍ വിജയം കൈവരിച്ച് ഓടി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രംകൂടിയാണ് ഉണ്ട. ഇതിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹിറ്റ് സിനിമകളുമായി മുന്നേറവെയാണ് സലീം അഹമ്മദുമായുള്ള ചിത്രത്തിന് മമ്മൂട്ടി വീണ്ടും ഒരുങ്ങുന്നത്.

ദേശീയ അവാര്‍ഡ് ഉള്‍പ്പടെ വലിയ നിരൂപക പ്രശംസ നേടിയ സിനിമയാണ് പത്തേമാരി’. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത് 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചലച്ചിത്രം കൂടായാണ് പത്തേമാരി. ചിത്രം മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയിരുന്നു. പ്രവാസിയായി മമ്മൂട്ടി എത്തിയ പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുകയായിരുന്നു.

ടോവിനോ തോമസ്, അനുസിത്താര താരജോടികളായി എത്തിയ സംവിധായകന്‍ സലീം അഹമ്മദിന്റെ ചിത്രം ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Exit mobile version