‘എക്കാലത്തേക്കുമുള്ള സ്നേഹവും സന്തോഷവും’; അര്‍ജുനുമൊത്തുള്ള ചിത്രം പങ്കുവെച്ച് മലൈക അറോറ

'എക്കാലത്തേക്കുമുള്ള സ്നേഹവും സന്തോഷവും' എന്നാണ് അര്‍ജുനുമൊത്തുള്ള ചിത്രത്തിന് മലൈക അടികുറിപ്പ് നല്‍കിയിരിക്കുന്നത്

ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള സ്‌നേഹ ബന്ധം. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം സ്ഥിരീകരിച്ച് മലൈക തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അര്‍ജുന്റെ ജന്മദിനമായിരുന്നു. ഈ അവസരത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നത്. ‘എക്കാലത്തേക്കുമുള്ള സ്നേഹവും സന്തോഷവും’ എന്നാണ് അര്‍ജുനുമൊത്തുള്ള ചിത്രത്തിന് മലൈക അടികുറിപ്പ് നല്‍കിയിരിക്കുന്നത്.

ഈ അടുത്ത കാലത്താണ് ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മലൈകയുമായുള്ള ബന്ധത്തെക്കുറിച്ച് അര്‍ജുന്‍ കപൂര്‍ നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളതാണ്. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതുകൊണ്ടാണ് അതിന് തയ്യാറായതെന്നും താരം പറഞ്ഞിരുന്നു.

Exit mobile version