സത്യസായി ബാബയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബാബ ആയി എത്തുന്നത് അനൂപ് ജലോട്ട, വൈറലായി ചിത്രങ്ങള്‍

anup jalota | big news live

സത്യസായി ബാബയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ ബാബയുടെ വേഷത്തില്‍ എത്തുന്നത് ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവും മുന്‍ ബിഗ് ബോസ് താരവുമായ അനൂപ് ജലോട്ടയാണ്. വിക്കി റണാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യ സായി ബാബ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

anup jalota | big news live
സത്യസായി ബാബയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ബാബയുടെ തത്വങ്ങളില്‍ താന്‍ വിശ്വസിക്കുന്നുവെന്നുമാണ് അനൂപ് ജലോട്ട മാധ്യമങ്ങളോട് പറഞ്ഞത്. ഈ കഥാപാത്രത്തിനായി തനിക്ക് ഏറെ ഗവേഷണം നടത്തേണ്ടി വന്നെന്നും തനിക്ക് വെല്ലുവിളിയുണര്‍ത്തിയ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

sai baba | big news live
‘സായി ബാബ എന്നെ ‘ചോട്ടാ ബാബ’ എന്നാണ് വിളിച്ചിരുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം എന്നെ അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ച എന്നോട് അത് ഒരു നാള്‍ നീ മനസിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കൈവന്ന അവസരത്തെയാണ് അദ്ദേഹം അന്ന് സൂചിപ്പിച്ചതെന്ന് ഞാന്‍ ഊഹിക്കുന്നു. ഈ അവസരം ലഭിച്ചതിന് ഞാനീ ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു’ എന്നാണ് ചിത്രത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അനൂപ് ജലോട്ട ട്വിറ്ററില്‍ കുറിച്ചത്.


ജാക്കി ഷ്‌റോഫ്, സാധിക രണ്‍ധാവ, മുസ്താഖ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എ വണ്‍ ക്രിയേഷന്റെ ബാനറില്‍ ബാല്‍കൃഷ്ണ ശ്രീവാസ്തവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021 ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.

Exit mobile version