‘ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ, ഇതുവരെ അഭിനയിച്ചതെല്ലാം റിഹേഴ്‌സല്‍ മാത്രം’; ഇന്ദ്രന്‍സ്

ഇന്ദ്രന്‍സിന് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പറ്റ് വെല്‍ക്കം ലഭിച്ചത് മലയാളികള്‍ ഏറെ ആഘോഷിച്ചിരുന്നു

മലയാള സിനിമയെ വീണ്ടും ലോകനിലവാരത്തില്‍ എത്തിച്ച ചിത്രമാണ് ഡോ. ബിജു ഇന്ദ്രന്‍സിനെ നായകനാക്കി ഒരുക്കിയ വെയില്‍ മരങ്ങള്‍. ചിത്രത്തിന് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സിന് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പറ്റ് വെല്‍ക്കം ലഭിച്ചത് മലയാളികള്‍ ഏറെ ആഘോഷിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഡോ. ബിജുവും ഇന്ദ്രന്‍സും കേരളത്തില്‍ തിരിച്ചെത്തിയത്. ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്. അവാര്‍ഡ് ലഭിച്ച സന്തോഷം മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെയ്ക്കാനും താരം മറന്നില്ല.

‘എനിക്കിപ്പോള്‍ നിരന്തരമായി ഞെട്ടല്‍ തന്നെയാണ്. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ, ഇതുവരെ അഭിനയിച്ചതെല്ലാം വെറും റിഹേഴ്സല്‍ മാത്രം. പ്രേക്ഷകരാണ് ശരിക്കും സിനിമാക്കാര്‍. അവരാണ് സിനിമയെ ഏറ്റവുമധികം സ്നേഹിക്കുന്നത്. സിനിമയില്‍ ഞാന്‍ സെലക്ടീവല്ല. ഏത് കഥാപാത്രവും ചെയ്യും. എങ്ങനെയോ വന്ന് പെട്ടതാണ് സിനിമയില്‍. നല്ല സിനിമകളുടെ ഭാഗമാകണം’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് വ്യക്തമാക്കിയത്

Exit mobile version