‘ആരാലും ശ്രദ്ധിക്കപ്പെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരും, അന്ന് എല്ലാവരും മനസില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കും’; ഇന്ദ്രന്‍സിനെ പ്രശംസിച്ച് ബിനീഷ് കോടിയേരി

പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യനാണ് ഇന്ദ്രന്‍സ് എന്നുമാണ് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പറ്റ് വെല്‍ക്കം ലഭിച്ച ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിനീഷ് കോടിയേരി. ഫേസ്ബുക്കിലൂടെയാണ് ബിനീഷ് ഇന്ദ്രന്‍സിനെ അഭിനന്ദിച്ചത്.
ഇന്ദ്രസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരും നമ്മെ ചേര്‍ത്തു നിര്‍ത്തുമെന്നും പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യനാണ് ഇന്ദ്രന്‍സ് എന്നുമാണ് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരരും മനസില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ട , നിങ്ങള്‍ ഒരു ഊര്‍ജമാണ് ..പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ… പ്രിയ Indrans ഏട്ടാ… നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ആസ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു..

Exit mobile version