മറ്റ് നായികമാരുടെ പാത പിന്തുടര്‍ന്ന് പ്രിയ വാര്യരും തെലുങ്കിലേക്ക്..!

ചന്ദ്രശേഖര്‍ യെലെറ്റിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിതിന്റെ നായികയായി പ്രിയ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്

ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ മറ്റ് നായികമാരുടെ പാത പിന്തുടര്‍ന്ന് പ്രിയയും തെലുങ്ക് സിനിമയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

ചന്ദ്രശേഖര്‍ യെലെറ്റിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിതിന്റെ നായികയായി പ്രിയ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രിയയ്ക്ക് പുറമെ ചിത്രത്തില്‍ നായികയായി രാകുല്‍ പ്രീത് സിംഗുമുണ്ട്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം അഭിനയത്തിന് പുറമെ തനിക്ക് നന്നായി പാടാന്‍ അറിയാമെന്നും തെളിയിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. രജിഷ വിജയന്‍ നായികയായി എത്തുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യര്‍ ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

മലയാളത്തിലും തെലുങ്കിനും പുറമെ ബോളിവുഡിലും പ്രിയ തന്റെ വരവറിയിച്ച് കഴിഞ്ഞു. രണ്ട് ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചു. ശ്രീദേവി ബംഗ്ലാവ്, ലൗവ് ഹാക്കേഴ്‌സ് എന്നീ ചിത്രങ്ങളിലാണ് പ്രിയ നായികയായി എത്തുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്‌സ് എന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ ക്രൈമിനെ കുറിച്ചുള്ള ഒരു ത്രില്ലര്‍ ചിത്രമാണിത്.

Exit mobile version