കുടുംബ ചിത്രവുമായി ദിലീപ്; ‘ശുഭരാത്രി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

അനു സിത്താര നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവയും വ്യാസന്റെതാണ്

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ശുഭരാത്രി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യാസന്‍ കെപി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഒരു കുടുംബ ചിത്രമായിരിക്കുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

അനു സിത്താര നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവയും വ്യാസന്റെതാണ്. ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് അനു സിതാരയും ദിലീപും എത്തുന്നത്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.സിദ്ദിഖും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അജു വര്‍ഗ്ഗീസ്, വിജയ് ബാബു, മണികണ്ഠന്‍, നാദിര്‍ഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ്കുമാര്‍, സുധി കോപ്പ, അശോകന്‍, ഹരീഷ് പേരടി, കലാഭവന്‍ ഹനീഫ്, ജയന്‍ ചേര്‍ത്തല, ജോബി പാല, ആശാ ശരത്ത്, ഷീലു എബ്രാഹം, ശാന്തി കൃഷ്ണ, സ്വാസിക, കെപിഎസി ലളിത, തെസ്‌നി ഖാന്‍, രേഖാ രതീഷ്, ശോഭ മോഹന്‍, സരസാ ബാലുശ്ശേരി തുടങ്ങിയ വലിയ താരതിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തുന്ന ദിലീപിന്റെ രണ്ടാമത്തെ ചിത്രമാണ് ശുഭരാത്രി.ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ആല്‍ബിയാണ്. എഡിറ്റിംഗ് എച്ച്‌കെ ഹര്‍ഷനും നിര്‍വഹിക്കുന്നു. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.

Exit mobile version