ജയന്റെ മരണത്തിന് പിന്നില്‍..? നടി ശ്രീലതയ്ക്കും ഉണ്ട് പറയാന്‍ ചിലത്!

അനശ്വര നടന്‍ ജയന്റെ മരണം മലയാളികള്‍ക്ക് ഇന്നും തീരാ നൊമ്പരമാണ്. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി കൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്നും ജയനെ വിളിക്കാം. നായകനായുളള ജയന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. അതുപോലെ തന്നെയായിരുന്നു ജയന്റെ മരണവും. 1980 നവംബര്‍ 16ന് ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടയിലായിരുന്നു ജയന്റെ മരണം.

നടന്റെ മരണത്തിന് പിന്നാലെ ഒരുപാട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപകടമരണമല്ലെന്നും, കൊലപാതകമാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത്‌വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് പറയുകയാണ് നടി ശ്രീലത നമ്പൂതിരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയന്റെ മരണത്തെക്കുറിച്ച് നടി പറഞ്ഞത്. കോളിളക്കത്തില്‍ ശ്രീലതയും അഭിനയിച്ചിരുന്നു.

ശ്രീലത ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് മടങ്ങാന്‍ നില്‍ക്കുമ്പോഴായിരുന്നു ആ ആരോപണങ്ങള്‍ ഉയര്‍ന്നത്. ജയന്‍ മരിച്ചതല്ലെന്നും ബാലന്‍ കെ നായര്‍ ചവിട്ടി താഴ്ത്തിയതാണെന്നും, സോമനോ സുകുമാരനോ കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍

എന്നാല്‍ സംഭവം ഇങ്ങനെയാണെന്നാണ് ശ്രീലത നമ്പൂതിരി പറയുന്നത്.

എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ് ജയന്‍. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്. പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്ന് പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലായി. താഴെ തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈലറ്റ് ഹെലികോപടര്‍ മുകളിലേക്ക് പൊക്കി. ആ സമയം ജയന്‍ കൈവിട്ടു. താഴെ വീണ് തലയിടിക്കുകയായിരുന്നു.

Exit mobile version