അജിത്തിന്‍റെ ‘നേര്‍കൊണ്ട പാര്‍വൈ’; ട്രെയ്‌ലര്‍ റിലീസ് ചെയ്തു

അജിത്തിനെ നായകനാക്കി എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചെയ്തു. വിശ്വാസം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അജിത് നായകനായി എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂര്‍ ആണ്. അജിത് ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ് എത്തുന്നത്.

ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം പിങ്കിന്റെ റീമേക് ആണിത്. അമിതാബ് ബച്ചന്‍ ചെയ്ത കഥാപാത്രത്തെയാണ് അജിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രത്തിന് ശേഷം വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Exit mobile version