ഫ്രീക്ക് പയ്യനായി ആരാധകരെ വീണ്ടും ഞെട്ടിച്ച് വിജയരാഘവന്‍; ‘ബ്രദേഴ്സ് ഡേ’ പുതിയ പോസ്റ്റര്‍

'ഒരു ഫ്രീക്കനും പെണ്ണും' എന്ന അടിക്കുറിപ്പോടെയാണ് ബുള്ളറ്റില്‍ മഡോണയ്‌ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. എന്നാല്‍ നായകനേക്കാള്‍ ചുള്ളനായാണ് ചിത്രത്തില്‍ വിജയരാഘവന്‍ എത്തുന്നത്. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റ ലേക്കേഷന്‍ ചിത്രങ്ങളിലെ വിജയരാഘവന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഒരു ഫ്രീക്കനും പെണ്ണും’ എന്ന അടിക്കുറിപ്പോടെയാണ് ബുള്ളറ്റില്‍ മഡോണയ്‌ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രവും ഇതിനകം വൈറലായി കഴിഞ്ഞു.

ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും മഡോണ സെബാസ്റ്റ്യനുമാണ് ചിത്രത്തിലെ നായികമാര്‍. ഓണം റിലീസ് ആയി ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version