‘സര്‍ക്കാര്‍’ ഒരു ഭീകരവാദ പ്രവര്‍ത്തനം; വിജയ്‌യെ വിടാതെ പിന്തുടര്‍ന്ന് ആക്രമിച്ച് തമിഴ്‌നാട് രാഷ്ട്രീയനേതാക്കള്‍; നിയമനടപടിക്കും നീക്കം

റിലീസ് ചെയ്ത് രണ്ടാം ദിനത്തില്‍ നൂറു കോടി ക്ലബില്‍ കയറി റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടും വിജയ്‌യുടെ സര്‍ക്കാര്‍ സിനിമയ്ക്ക് രക്ഷയില്ല. വിവാദങ്ങളുമായി തമിഴ്‌നാട് രാഷ്ട്രീയം സിനിമയെ വേട്ടയാടാന്‍ ഉറച്ചുതന്നെയാണ്.

വിജയ് എന്ന വളര്‍ന്നു വരുന്ന നടനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ചിത്രത്തിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടനെ അത് ദോഷകരമായി ബാധിക്കുമെന്നുമുള്ള മന്ത്രി കടമ്പൂര്‍ സി രാജയുടെ പ്രസ്താവന നടത്തിയിരുന്നു. പിന്നാലെ നിയമമന്ത്രി സിവി ഷണ്‍മുഖനും രംഗത്തെത്തിയിരിക്കുകയാണ്.

വിജയ്- മുരുഗദോസ് ചിത്രം നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് ഷണ്‍മുഖന്‍ അഭിപ്രായപ്പെട്ടു. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിനെതിരെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സര്‍ക്കാര്‍, സംവിധാനം ചെയ്തത് എ.ആര്‍ മുരുഗദോസ് ആണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റു താരങ്ങള്‍.

Exit mobile version