പൃഥ്വിരാജിനോടൊപ്പം ഐശ്വര്യ ലക്ഷ്മിയും മഡോണയും; ‘ബ്രദേഴ്‌സ് ഡേ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈദ് ആശംസ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചത്

പൃഥ്വിരാജ് നായകനായി എത്തുന്ന ‘ബ്രദേഴ്‌സ് ഡേ’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജിനോടൊപ്പം ഐശ്വര്യ ലക്ഷ്മിയും മഡോണയുമുള്ള കളര്‍ഫുള്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈദ് ആശംസ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചത്.

കലാഭവന്‍ ഷാജോണിന്റെ ആദ്യ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിന്റെ തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജിന്റെ നിര്‍ബന്ധപ്രകാരമാണ് താന്‍ സംവിധാന രംഗത്തേക്ക് കടന്നതെന്ന് നേരത്തെ ഷാജോണ്‍ പറഞ്ഞിരുന്നു. റോണി എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ചിത്രത്തില്‍ നാല് നായികമാര്‍ക്കും തുല്യ പ്രാധാന്യമാണെന്നാണ് വിവരം. മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് സിനിമയ്ക്കായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നാദിര്‍ഷയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും.

Exit mobile version