റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രം; ശബ്ദം കേള്‍ക്കുന്നില്ലെന്ന് പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ടീം തൊട്ടപ്പന്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയ്യേറ്ററുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്-ലെവല്‍ 6-ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു എന്നാണ് തൊട്ടപ്പന്‍ ടീം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചത്

വിനായകന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. തീയ്യേറ്ററില്‍ ചിത്രം ആവേശം കൊള്ളിക്കുമെന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേസമയം വളരെ റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രമായതിനാല്‍ മറ്റു പല സിനിമകളുടെയുംപോലെ തീയ്യേറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതി കേള്‍ക്കാന്‍പോകുന്ന സിനിമയാണ് ‘തൊട്ടപ്പനും’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ദയവായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയ്യേറ്ററുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്-ലെവല്‍ 6-ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു എന്നാണ് തൊട്ടപ്പന്‍ ടീം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചത്. പ്രേക്ഷകര്‍ക്ക് ശബ്ദത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടാല്‍ തീയ്യേറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്തി 6-ല്‍ വെക്കാന്‍ ആവശ്യപ്പെടണമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘കിസ്മത്തി’ന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം ജൂണ്‍ അഞ്ചിന് തീയ്യേറ്ററുകളിലെത്തും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

തൊട്ടപ്പന്‍
തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്. മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതികേള്‍ക്കാന്‍പോകുന്ന സിനിമയാണ് ‘തൊട്ടപ്പനും’. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും. വളരെ റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രമാണ് ‘തൊട്ടപ്പന്‍’. അമിതശബ്ദം സൃഷ്ടിക്കുന്ന ഇഫക്ട്സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തീയ്യറ്ററിലെ സൗണ്ട് ലെവല്‍ ഉയര്‍ത്തിവെച്ചാല്‍ നിങ്ങളുടെ സ്പീക്കറുകളെ ബാധിക്കുമെന്ന ടെന്‍ഷന്‍ നിങ്ങള്‍ക്കുവേണ്ട. അതിനാല്‍ ദയവായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യറ്ററുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്-ലെവല്‍ 6-ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

പ്രേക്ഷകര്‍ നിങ്ങള്‍ക്ക് ശബ്ദത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടാല്‍ തിയ്യറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്തി 6-ല്‍ വെക്കാന്‍ ആവശ്യപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദൃശ്യംപോലെ ശബ്ദാനുഭവവും പൂര്‍ണ്ണമാകുമ്പോഴേ യഥാര്‍ത്ഥ സിനിമ അനുഭവം സൃഷ്ടിക്കപെടുന്നുള്ളു.
ടീം തൊട്ടപ്പന്‍

Exit mobile version