‘ജോസഫ്’ 16 ന് എത്തും

ജോജു ജോര്‍ജിനെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കിയ ‘ജോസഫ്’ നവംബര്‍ 16 ന് തീയ്യേറ്ററിലെത്തും. ഹാസ്യത്തിലൂടെയും ക്യാരക്ടര്‍ റോളിലൂടെയും പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ ജോജുവിന്റെ ശക്തമായ ഭാവമാറ്റവുമായി ജോസഫ് എത്തുന്നത്. വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥ പറയുന്ന ചിത്രമാണ് ജോസഫ്.

ജോസഫിലെ നാടന്‍പാട്ട് ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ജോജുവിനെക്കൂടാതെ നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തലെത്തുന്നു.

Exit mobile version