‘പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ’; മനംമയക്കുന്ന ഗസലുമായി സിത്താര കൃഷ്ണകുമാര്‍

ഗസലിന് സംഗീതം നല്‍കിയിരിക്കുന്നതും സിത്താരയാണ്

പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ഇപ്പോഴിതാ മനംമയക്കുന്ന ഗസലുമായി എത്തിയിരിക്കുകയാണ് സിത്താര. പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ എന്ന ഗസലിന് സംഗീതം നല്‍കിയിരിക്കുന്നതും സിത്താരയാണ്.

ഗസല്‍ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഡോ. എം സജീഷ് ആണ്. സിത്താരയ്‌ക്കൊപ്പം ശ്രുതിയും രതീഷ് കുമാറും വീഡിയോയിലുണ്ട്. ഗസലിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ‘സിത്താര ചേച്ചി പൊളിച്ചു’, ‘പരിസരം മറന്ന് കേട്ടിരുന്നു നിന്‍ ഗാനം’ എന്നൊക്കെയാണ് പ്രേക്ഷകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Exit mobile version