‘സുശീലന്‍ ഫ്രം പേര്‍ഷ്യ’; ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ വീഡിയോ റിലീസ് ചെയ്തു

'സുശീലന്‍ ഫ്രം പേര്‍ഷ്യ' എന്ന ഹ്രസ്വ ചിത്രത്തിലൂടെ മദ്യപാനത്തിനെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് നടത്തിയിരിക്കുന്നത്

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിത ദാസ് അന്തരിച്ച് പത്ത് വര്‍ഷം തികഞ്ഞ വേളയില്‍ അദ്ദേഹത്തിന്റെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ വീഡിയോ പുറത്തുവിട്ടു. ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘സുശീലന്‍ ഫ്രം പേര്‍ഷ്യ’ എന്ന വീഡിയോ ആണ് പുറത്തുവിട്ടത്.

അതേസമയം സിനിമ നിര്‍മ്മിച്ചല്ല ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ അരങ്ങേറ്റം. പരസ്യ ചിത്രങ്ങള്‍, ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കോര്‍പ്പറേറ്റ് വീഡിയോ തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ആദ്യമായി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ലോഹിതദാസ് പ്രൊഡക്ഷന്‍ ആരംഭിക്കുന്നതായി ഹരികൃഷ്ണനും വിജയ് ശങ്കറും പ്രഖ്യാപിച്ചത്. ‘സുശീലന്‍ ഫ്രം പേര്‍ഷ്യ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ മദ്യപാനത്തെ
കുറിച്ചുള്ള ബോധവല്‍ക്കരണമാണ് നടത്തിയിരിക്കുന്നത്.

Exit mobile version