ഏഴു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വീണ്ടും സ്‌ക്രീനിലേക്ക്; പരസ്യ ചിത്രം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും

ജഗതി ശ്രീകുമാറിന്റെ തന്റെ നിര്‍മ്മാണ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് പരസ്യ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും സ്‌ക്രീനിലേക്ക്. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ് താരം വീണ്ടും
എത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് പരസ്യ ചിത്രത്തിന്റെ പ്രകാശനം നടന്നു. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പരസ്യ ചിത്രം പ്രകാശനം ചെയ്തത്.

വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി ജഗതി ചികിത്സയിലായിരുന്നു. പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടിയില്ലെങ്കിലും നിലവിലെ ആരോഗ്യ സ്ഥിതിയുടെ പരിമിതികളില്‍ നിന്നുകൊണ്ടാണ് താരം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ജഗതിയുടെ നിര്‍മ്മാണ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് പരസ്യ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനവും നടന്നു. പരസ്യ ചിത്രത്തിന്റെ പ്രകാശന ചടങ്ങില്‍ ദേവന്‍, വിനീത്, രമേഷ് പിഷാരടി, മനോജ് കെ ജയന്‍, സായ്കുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും പങ്കെടുത്തു.

Exit mobile version