കീര്‍ത്തി സുരേഷിന് പിന്നാലെ മഹാനടി സാവിത്രിയായി നിത്യാ മേനോന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കീര്‍ത്തി സുരേഷിന് പിന്നാലെ തെലുങ്ക് താരം സാവിത്രിയെ വെള്ളിത്തിരയില്‍ അനശ്വരമാക്കാനൊരുങ്ങി നിത്യാ മേനോന്‍. എന്‍ടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യ മേനോന്‍ സാവിത്രിയായി വേഷമിടുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 1962 ല്‍ പുറത്തിറങ്ങിയ ‘ഗുണ്ടമ്മ കഥ’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് പോസ്റ്ററില്‍ പുനസൃഷ്ടിച്ചിരിക്കുന്നത്. പോസ്റ്ററില്‍ എന്‍ടി രാമറാവുവായി ബാലകൃഷ്ണനും സാവിത്രിയായി നിത്യയുമാണുള്ളത്.

എന്‍ടിആറിന്റെ ബയോപിക് സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ‘കഥാനായകുഡു’ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ‘മഹാനായകുഡു’ എന്നതാണ് രണ്ടാം ഭാഗം. ആദ്യ ഭാഗം 2019 ജനുവരി 9 ന് തീയ്യേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2010 ജനുവരി 26 നായിരിക്കും റിലീസ് ചെയ്യുക. എന്‍ടിആറിന്റെ ജീവിതകഥയും നേട്ടങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

Exit mobile version