‘ഒരേ സമയം മൂന്ന് പേരെ വിജയിയായി പ്രഖ്യാപിക്കാന്‍ ജൂറിയ്ക്ക് സാധിക്കാത്തതിനാലാണ് ജോജുവിനെ തഴഞ്ഞത്, അവാര്‍ഡ് ലഭിക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്’; കമല്‍

അക്കാദമിയാണ് അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയില്‍ ഇടപ്പെടുവാന്‍ ചെയര്‍മാനായ തനിക്ക് അവകാശമുണ്ടായിരുന്നില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു

‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് സംവിധായകന്‍ കമല്‍. ജോസഫിന്റെ 125ാം ദിവസം ആഘോഷിക്കുന്ന വേളയിലാണ് കമല്‍ ഇത്തരത്തില്‍ പറഞ്ഞത്. അക്കാദമിയാണ് അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയില്‍ ഇടപ്പെടുവാന്‍ ചെയര്‍മാനായ തനിക്ക് അവകാശമുണ്ടായിരുന്നില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അവാര്‍ഡിന്റെ ഫൈനല്‍ റൗണ്ടിലെത്തിയ 3 താരങ്ങളായ സൗബിന്‍, ജയസൂര്യ, ജോജു എന്നിവര്‍ക്ക് തുല്യ മാര്‍ക്കാണ് ലഭിച്ചത്. ഒരേ സമയം മൂന്ന് പേരെ വിജയിയായി പ്രഖ്യാപിക്കാന്‍ ജൂറിയ്ക്ക് സാധിക്കാത്തതിനാലാണ് ജോജുവിനെ തഴഞ്ഞതെന്നും മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടന്നും കമല്‍ ചടങ്ങില്‍ പറഞ്ഞു.

ഒരു നടന് അപൂര്‍വങ്ങളില്‍ അപൂര്‍വമായി ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ജോസഫെന്നും ഇതുപോലെ കൊച്ചു ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടുന്നത് പ്രേക്ഷകരുടെ അംഗീകാരമാണെന്നും കമല്‍ തന്റെ പ്രസംഗം പറഞ്ഞു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചാണ് കമല്‍ പ്രസംഗം അവസാനിപ്പിച്ചത്.

Exit mobile version