‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’; ബിജു മേനോന്‍-സംവൃത സുനില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രം. ബിജു മേനോന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

നിവിന്‍ പോളിയെ നായകനാക്കി ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത പ്രജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ബിജുമേനോന്റെ ഭാര്യയുടെ വേഷത്തിലാണ് സംവൃത ചിത്രത്തിലെത്തുന്നത്. അലന്‍സിയര്‍ , സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തീയ്യേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Exit mobile version