റംസാന്‍ വ്രതം നോറ്റ് കാന്‍ ചലച്ചിത്രമേളയ്ക്ക് എത്തി എആര്‍ റഹ്മാന്‍; ഇഫ്താര്‍ ഒരുക്കി അധികൃതര്‍

കാന്‍ ചലച്ചിത്രമേളയ്ക്ക് എആര്‍ റഹ്മാന്‍ എത്തിയത് റംസാന്‍ വ്രതമെടുത്തായിരുന്നു.

കാന്‍: പ്രശസ്തമായ ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയ്ക്ക് എത്തിയ ഇന്ത്യയുടെ സംഗീത സാമ്രാട്ട് എആര്‍ റഹ്മാന് സ്‌നേഹത്തോടെ ഇഫ്താര്‍ ഒരുക്കി അധികൃതര്‍. കാന്‍ ചലച്ചിത്രമേളയ്ക്ക് എആര്‍ റഹ്മാന്‍ എത്തിയത് റംസാന്‍ വ്രതമെടുത്തായിരുന്നു. നോമ്പ് അവസാനിപ്പിച്ച ശേഷം ഒമ്പതു മണിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

8.51 ന് കാനില്‍ നിന്നുള്ള ഇഫ്താര്‍ എന്ന അടികുറിപ്പോടെ റഹ്മാന്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. റഹ്മാന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ‘ലേ മസ്‌കി’ന്റെ പ്രചാരണത്തിനായാണ് അദ്ദേഹം കാനിലെത്തിയത്.

വിശ്വാസത്തെ ഒരുഘട്ടത്തിലും ലംഘിക്കാന്‍ തയ്യാറല്ലാത്ത റഹ്മാന്റെ നിലപാടുകള്‍ മുമ്പും ശ്രദ്ധേയമായിട്ടുണ്ട്.

Exit mobile version