കീര്‍ത്തി സുരേഷ് ബിജെപിയിലേക്കോ? മേനകയുടെ പ്രതികരണം ഇങ്ങനെ

ചിത്രത്തില്‍ താനുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും, കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേരുന്നുവെന്നൊക്കെ വാര്‍ത്ത പ്രചരിക്കുകയായിരുന്നു

ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മുന്‍ സിനിമാതാരം മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ താരം ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ മേനക സുരേഷ്.

ബിജെപിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ഇതാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങളുടെ പ്രധാന കാരണം.

ചിത്രത്തില്‍ താനുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും, കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേരുന്നുവെന്നൊക്കെ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ട്. അതേസമയം കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും മേനക പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രചാരണം.

Exit mobile version