ചുവപ്പ് ലുങ്കിയുടുത്ത് ലൊക്കേഷനില്‍ പൃഥ്വിരാജ്; ‘രാജുവേട്ടന്‍ ഇത്ര സിംപിളോ’ എന്ന് സോഷ്യല്‍മീഡിയ

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്.

യുവതാരനിരയിലെ മലയാളികളുടെ ഇഷ്ടതാരമാണ് പൃഥ്വിരാജ്. അഭിനയ കഴിവിന് പുറമെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭ. രാജുവേട്ടാ എന്ന് വിളിച്ച് മലയാളികള്‍ ഇടംനെഞ്ചിലേറ്റിയ താരം. പൃഥ്വിരാജിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നീളും. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ പുതിയ ലുക്ക് ആണ്. ചുവന്ന ലുങ്കിയുടുത്ത് ലൊക്കേഷനില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ‘ബ്രദേഴ്‌സ് ഡേ’. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്‌സ് ഡേ’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്ലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ചിത്രത്തിലെ ഏതെങ്കിലും സീനിനു വേണ്ടിയാണോ ഇതെന്നു വ്യക്തമല്ല. എന്തായാലും ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഇത്ര സിംപിളാണോ രാജുവേട്ടന്‍’ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Exit mobile version