‘ഇഷ്‌ക്കു’മായി ഷെയിന്‍ നിഗം; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മെയ് 17 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്

കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയിന്‍ നിഗം
നായകനായി എത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെ ആണ് തീയതി പുറത്തുവിട്ടത്. മെയ് 17 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ ഷെയിന്റെ ലുക്കും കഥാപാത്രത്തിനായി നടത്തിയ മേക്ക് ഓവര്‍ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

മോഹന്‍ലാലിനെയും ഫഹദ് ഫാസിലിനെയും പോലെ സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ കയറിയ താരമാണ് ഷെയിന്‍ നിഗം. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ഇഷ്‌ക്’. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version