പച്ച ഷര്‍ട്ട് ഇട്ട് തനി ‘ജോസഫ്’ ആയി പ്രവേശനം; അപരനെ കണ്ട് അമ്പരന്ന് ജോജുവും, വീഡിയോ

ജോജുവിന്റെ അപരനെ വേദിയിലേക്ക് ക്ഷണിച്ചാണ് ജോജുവിനെ സംഘാടകര്‍ ഞെട്ടിച്ചത്.

പച്ച ഷര്‍ട്ട് ഇട്ട് ജോസഫ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രമായി ഷംനാസ് എത്തിയത് നടന്‍ ജോജു ജോര്‍ജിനെ പോലും അമ്പരപ്പിച്ചു. സിനിമാ ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. ജോജുവിന് സര്‍പ്രൈസ് ആയിട്ടായിരുന്നു ക്യാംപിലെ മെംബര്‍ ആയ ഷംനാസിന്റെ പ്രവേശനം.

ജോജുവിന്റെ അപരനെ വേദിയിലേക്ക് ക്ഷണിച്ചാണ് ജോജുവിനെ സംഘാടകര്‍ ഞെട്ടിച്ചത്. ജോസഫിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കില്‍ എത്തിയ അപരനെ കണ്ട് താരവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സിനിമ 360 ഡിഗ്രി എന്ന ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അപൂര്‍വ നിമിഷങ്ങള്‍ അരങ്ങേറിയത്. ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം വാങ്ങികൊടുത്ത ചിത്രമായിരുന്നു ജോസഫ്.

ജോജുവിന്റെ അതേ മുഖം, ഇരുവരും തമ്മില്‍ ലേശം പൊക്കത്തിന്റെ വ്യത്യാസം മാത്രം. ആ വേഷവും മറ്റും ധരിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ ജോസഫ്. ഒറ്റ നോട്ടത്തില്‍ തന്നെ ആളു മാറിയേക്കാം അത്രമേല്‍ ഒരുപോലെയാണ് ഇവര്‍. വസ്ത്രധാരണം കൊണ്ടും നടപ്പു കൊണ്ടുമെല്ലാം ജോസഫിലെ ജോജു തന്നെയാണെന്നാണ് ആരാധകരും പറയുന്നത്. അപരനെ കണ്ട സന്തോഷത്തില്‍ കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ പങ്കുവെച്ചുമെന്നാണ് താരം മടങ്ങിയത്.

Exit mobile version