മോഹ മുന്തിരിയുമായി സണ്ണി ലിയോണ്‍; മധുരരാജയിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

'മോഹ മുന്തിരി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാര്‍ ആണ്

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മധുരരാജയിലെ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സണ്ണി ലിയോണ്‍ ആണ് ഗാനരംഗത്ത് ഉള്ളത്. ‘മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാര്‍ ആണ്. ഗോപീ സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മധുരരാജ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി മുന്നേറി കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്.

പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനുശ്രീ, തമിഴ് താരമായ ജയ്, ജഗപതി ബാബു, ഷംന കാസിം എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Exit mobile version