ഏഴ് ദിവസം കൊണ്ട് 16 കോടി; തീയ്യേറ്ററില്‍ ചിരിപ്പൂരമൊരുക്കി ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ

നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ മലയാള ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രം ഏഴ് ദിവസം കൊണ്ട് 16 കോടി രൂപയുടെ കളക്ഷന്‍ നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന് പ്രേക്ഷക പിന്തുണ കൂടിവരികയാണ്.
നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കിടിലന്‍ ഒരു കോമഡി ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ.

നവാഗതനായ ബിസി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ്, സിആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

Exit mobile version