അവഞ്ചേഴ്‌സിന് ബോളിവുഡിനെ പിന്നിലാക്കാന്‍ സാധിച്ചു, എന്നാല്‍ ബാഹുബലിയെ തൊടാനായില്ല; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 53 കോടി രൂപയാണ്

ലോകമെമ്പാടും ഏറെ ആരാധകരാണ് അവഞ്ചേഴ്‌സിന്. അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം ഏപ്രില്‍ 26 നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളെയൊക്കെ പിന്തള്ളി ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 53 കോടി രൂപയാണ്. എന്നാല്‍ ചിത്രത്തിന് പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചില്ല. ബാഹുബലി രണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിവസം നേടിയത് 152 കോടിയലധികമാണ്.

ചിത്രത്തിന് ചൈനയിലും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം ദിവസം 750 കോടിയലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം ചൈനയില്‍ നേടിയെന്നാണ് വിവരം.

അതേസമയം തമിഴ് റോക്കേഴ്‌സ് ചിത്രം തീയ്യേറ്ററിലെത്തുന്നതിന് മുമ്പ് ഇന്റര്‍നെറ്റില്‍ എത്തിച്ചെങ്കിലും അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന് ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയ്ക്കും ആറുമണിയ്ക്കും ഷോകള്‍ നടന്നിരുന്നു. ചിത്രം കണ്ടിറങ്ങിയവര്‍ക്കൊക്കെ അയേണ്‍മാനെയാണ് ഇഷ്ടമായിരിക്കുന്നത്.

Exit mobile version